
അന്ന് എന്റെ മനസ്സിൽ നീ ഒരു പൂവ്
തുടുത്ത ഇതളും രണ്ടിളം പച്ചയിലകളും
ഈർപ്പം തുടിയ്ക്കുന്ന നേർത്ത തണ്ടും
മനസ്സിനെ തഴുകി തഴുകിയുണർത്തി
ഇന്ന് ഇതളുമിലയും കൊഴിഞ്ഞുപോയി
ഈർപ്പം വറ്റിവരണ്ടൊരു നേർത്ത തണ്ട്
എന്നിട്ടുമെന്തിനാണാ കൂർത്തയഗ്രങ്ങളാൽ
മനസ്സിനെയിങ്ങനെ മുറിപ്പെടുത്തുന്നത്???
ചെറുതെങ്കിലും മനോഹരം...
ReplyDeleteചുരുങ്ങിയ വരികളില്‍ വലിയൊരു നൊമ്പരം തന്നെ പറഞ്ഞു തീര്‍ത്തു..ഗൊള്ളാം.. :)..ഗലക്കി...ആരാണു നിന്നെ കൂര്ത്തയഗ്രങ്ങളാല് കുത്തി നോവിച്ചെ..പറയെടാ....
ReplyDeleteഇനിയും ഞാന്‍ പ്രതീക്ഷ്കുന്നു.................
ReplyDeleteചെറിയ സംഭവം ആണേലും നന്നായിട്ടുണ്ട്.........ഇനിയും ശ്രമിക്കുക...........
ReplyDeleteആരാണ് നിന്റെ ഹൃദയത്തെ ഇത്രക്ക് കുത്തി നോവിച്ചത്..........:P
യൂറിയ ഇടണം, യൂറിയ….
ReplyDeleteഎന്നിട്ട് വെള്ളം ഒഴിച്ചു കൊടുത്താൽ മതി…
ഇതളും ഇലയും താനെ വന്നോളും..!!