Saturday, May 15, 2010

നിന്നക്കായ്‌ അവശേഷിച്ചത്



അവള്‍ ഇന്നലെയുടെ സായാഹ്നങ്ങളിലെ എന്റെ സഖി
ഇന്നെന്റെ സഹചാരിയായ ദു:ഖങ്ങളെ എനിയ്ക്കു സമ്മാനിച്ചുയാത്രയായവൾ
ഇന്നു നീ എനിക്കൊരു നൊമ്പരമായി ഒരു നേര്‍ത്ത വിങ്ങലായും മാറുന്നു,
ഞാന്‍ അറിയുന്നു നീ വെറുമൊരു സഹയാത്രിക മാത്രമായിരുന്നു എന്ന്,
നീ എനിക്കൊരു ഏതോ കാലത്തിന്റെ നടവഴിയില്‍ കണ്ട ആള്‍രൂപം മാത്രം...
പ്രണയം എന്ന മൂന്നക്ഷരത്തെ വഞ്ചനയുടെ നിഴല്‍ ആക്കിയവളെ ഞാന്‍ നിന്നെ വെറുക്കുന്നു...
ഓര്‍മ്മയുടെ അരികില്‍ നിന്നും മറവിയുടെ ആഴങ്ങളിലേക്ക് നിനക്ക് യാത്രയാകാം...
മറവിയുടെ ലോകത്ത് നിനക്കായി തീര്‍ത്ത ബലികൂനയില്‍ ഇനി നിനക്ക് തപസ്സിരിക്കാം...
നിനക്ക് വേണ്ടി മാത്രമയിരുന്നുവല്ലോ എന്റെ പ്രണയം
മറക്കനാകുനില്ലെങ്ങിലും പ്രണയത്തിന്റെ അസ്തമയ സൂര്യന്‍ എത്തി നിനക്ക് വിട...

Wednesday, April 14, 2010

അന്നും ഇന്നും





അന്ന് എന്റെ മനസ്സിൽ നീ ഒരു പൂവ്
തുടുത്ത ഇതളും രണ്ടിളം പച്ചയിലകളും
ഈർപ്പം തുടിയ്ക്കുന്ന നേർത്ത തണ്ടും
മനസ്സിനെ തഴുകി തഴുകിയുണർത്തി

ഇന്ന് ഇതളുമിലയും കൊഴിഞ്ഞുപോയി
ഈർപ്പം വറ്റിവരണ്ടൊരു നേർത്ത തണ്ട്
എന്നിട്ടുമെന്തിനാണാ കൂർത്തയഗ്രങ്ങളാൽ
മനസ്സിനെയിങ്ങനെ മുറിപ്പെടുത്തുന്നത്???

Wednesday, April 7, 2010

മനസ്സിനൊരു അത്താണി

ഞാനെഴുതാൻ തുടങ്ങുകയാ‍ണ്. ക്രമമായ താളത്തിലല്ലാതെ ഒഴുകിയെത്തുന്ന ഓർമ്മകളെ ഞാനിവിടെ പകർത്തിയെഴുതുന്നു. സ്വന്തമായൊരു ശൈലിയോ ഭംഗിയുള്ള ഒരു ഭാഷയോ എനിയ്ക്ക് അവകാശപ്പെടാനില്ല. എങ്കിലും എനിക്കുറപ്പുണ്ട്....എന്റെ ബാല്യം, എന്റെ കൌമാരം,സൌമ്യമായി ഒഴുകിയെത്തിയെ എന്റെ പ്രണയം... ഒക്കെയും ഒരുപാട് സുന്ദരമായിരുന്നു.ചിലപ്പോഴൊക്കെ അസ്വസ്ഥമായും, മറ്റുചിലപ്പോൾ ശാന്തമെന്ന് തോന്നിപ്പിക്കുന്ന മരവിപ്പിലലിഞ്ഞും ഇടയിലാഴത്തിലാണ്ടുപോകുന്ന നൊമ്പരത്തിൽ പിടഞ്ഞും ഒറ്റപ്പെട്ടുപോകുന്ന എന്റെ പാവം മനസ്സിനെ ഞാനിവിടെ തുറന്നുവെയ്ക്കുന്നത് താങ്ങാനാവാത്ത ഭാരമിറക്കി അല്പം വിശ്രമിയ്ക്കുന്നൊരു ചുമട്ടുകാരന്റെ മനോഭാവത്തോടെയാണ്. ഇനിയുമൊരുപാട് ദൂരം പോകാനുണ്ട്. കുറച്ചൊന്ന് വിശ്രമിയ്ക്കാനിവിടെ അല്പനേരം... മനസ്സ് വിതുമ്പുന്നത് തൂലികയാൽ പകർത്തുമ്പോൾ അത് കേൾക്കാനെന്റെകൂടെ നിങ്ങളുണ്ടാകില്ലേ?