skip to main |
skip to sidebar
അന്ന് എന്റെ മനസ്സിൽ നീ ഒരു പൂവ്
തുടുത്ത ഇതളും രണ്ടിളം പച്ചയിലകളും
ഈർപ്പം തുടിയ്ക്കുന്ന നേർത്ത തണ്ടും
മനസ്സിനെ തഴുകി തഴുകിയുണർത്തി
ഇന്ന് ഇതളുമിലയും കൊഴിഞ്ഞുപോയി
ഈർപ്പം വറ്റിവരണ്ടൊരു നേർത്ത തണ്ട്
എന്നിട്ടുമെന്തിനാണാ കൂർത്തയഗ്രങ്ങളാൽ
മനസ്സിനെയിങ്ങനെ മുറിപ്പെടുത്തുന്നത്???
ഞാനെഴുതാൻ തുടങ്ങുകയാണ്. ക്രമമായ താളത്തിലല്ലാതെ ഒഴുകിയെത്തുന്ന ഓർമ്മകളെ ഞാനിവിടെ പകർത്തിയെഴുതുന്നു. സ്വന്തമായൊരു ശൈലിയോ ഭംഗിയുള്ള ഒരു ഭാഷയോ എനിയ്ക്ക് അവകാശപ്പെടാനില്ല. എങ്കിലും എനിക്കുറപ്പുണ്ട്....എന്റെ ബാല്യം, എന്റെ കൌമാരം,സൌമ്യമായി ഒഴുകിയെത്തിയെ എന്റെ പ്രണയം... ഒക്കെയും ഒരുപാട് സുന്ദരമായിരുന്നു.ചിലപ്പോഴൊക്കെ അസ്വസ്ഥമായും, മറ്റുചിലപ്പോൾ ശാന്തമെന്ന് തോന്നിപ്പിക്കുന്ന മരവിപ്പിലലിഞ്ഞും ഇടയിലാഴത്തിലാണ്ടുപോകുന്ന നൊമ്പരത്തിൽ പിടഞ്ഞും ഒറ്റപ്പെട്ടുപോകുന്ന എന്റെ പാവം മനസ്സിനെ ഞാനിവിടെ തുറന്നുവെയ്ക്കുന്നത് താങ്ങാനാവാത്ത ഭാരമിറക്കി അല്പം വിശ്രമിയ്ക്കുന്നൊരു ചുമട്ടുകാരന്റെ മനോഭാവത്തോടെയാണ്. ഇനിയുമൊരുപാട് ദൂരം പോകാനുണ്ട്. കുറച്ചൊന്ന് വിശ്രമിയ്ക്കാനിവിടെ അല്പനേരം... മനസ്സ് വിതുമ്പുന്നത് തൂലികയാൽ പകർത്തുമ്പോൾ അത് കേൾക്കാനെന്റെകൂടെ നിങ്ങളുണ്ടാകില്ലേ?